വീട്ടിലെ പ്രസവങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ മലപ്പുറത്ത് പ്രത്യേക ഗ്രൂപ്പുകള്‍ തന്നെയുണ്ടെന്ന തരത്തിൽ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ആശുപത്രിയില്‍ പോകാതെ വീട്ടില്‍ പ്രസവിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ പോലും തുടങ്ങിയിരുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. നിരവധി ആളുകളാണ് ഇത്തരത്തിൽ തെറ്റായ വഴിയിലൂടെ പോകുന്നത്. ഇത് ആരോഗ്യ കേരളത്തിനും വലിയ വെല്ലുവിളികളാണ് യഥാർത്ഥത്തിൽ സൃഷ്ടിക്കുന്നത്. മലപ്പുറത്ത് വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് അസ്മ എന്ന യുവതി മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നുവരുന്നത്.