സര്‍പ്പദോഷത്തില്‍നിന്ന് മുക്തി നേടാനായി ഏഴ് മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ന.ര.ബ.ലി നല്കിയ കേസില്‍ അമ്മയ്ക്കു വധശിക്ഷ വിധിച്ച് കോടതി. തെലങ്കാനയിലെ സൂര്യപേട്ട് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ഭാരതി എന്ന യുവതിയെ വധശിക്ഷയ്ക്ക് വിധിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും കോടതി നിരീക്ഷിച്ചു.