ഭീകരസംഘടനയായ അൽ ക്വഇദയുമായി ബന്ധമുണ്ടായിരുന്ന ഹയാത്ത് തഹ്രീക് അൽ ഷാം സിറിയയിൽഅധികാരത്തിലേറുമോ എന്നാണ് ഇനി അറിയേണ്ടത്. വിമത ഗ്രൂപ്പുകൾ പിന്താങ്ങുന്നുണ്ടങ്കിലും അധികാരമെന്ന കടമ്പയി ൽ പോരുണ്ടായേക്കാം. സൈനിക കേന്ദ്രങ്ങൾക്ക് നേരെ യു.എ സും ഇസ്രയേലും ആക്രമണം നടത്തുകയും അടുത്ത ലക്ഷ്യം ഇറാനാണെന്ന് വിമത നേതാവ് അൽ ഗൊലാനി പ്രഖ്യാപിക്കുകയും ചെയ്തതോടെ സിറിയയിലെ മാറിവരുന്ന രാഷ്ട്രീയ സാഹചര്യം കണ്ടറിയണം.