സംസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ട് കുപ്രസിദ്ധ കുറ്റവാളിയായ ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെടുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നു. സെല്ലിലെ കമ്പികൾ മുറിച്ചും തുണികൾ കൂട്ടിക്കെട്ടി വലിയ മതിൽ ചാടിയുമാണ് ഇയാൾ ജയിൽ ചാടിയത്. പുലർച്ചെ നാലേകാൽ വരെ ജയിൽ വളപ്പിനുള്ളിലെ മരത്തിന് സമീപം നിൽക്കുന്ന ദൃശ്യങ്ങളും സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്. മാസങ്ങളോളം നീണ്ട ആസൂത്രണത്തിലൂടെയാണ് ഈ ജയിൽ ചാട്ടം നടന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ജയിൽ സുരക്ഷാ സംവിധാനങ്ങളുടെ ഗുരുതരമായ വീഴ്ചയും കുറ്റവാളിയുടെ അതിബുദ്ധിയും വെളിവാക്കുന്നതാണ് പുറത്തുവന്ന വിവരങ്ങൾ. മണിക്കൂറുകൾക്കകം പോലീസ് ഇയാളെ പിടികൂടി.