നാലച്ചിറയിൽ നടന്നുപോകുകയായിരുന്ന സ്കൂൾ വിദ്യാർത്ഥിനികളുടെ ഇടയിലേക്ക് ഒരു മോട്ടോർ സൈക്കിൾ നിയന്ത്രണം വിട്ട് ഇടിച്ചുകയറി. കർക്കിടക വാവു അവധിക്ക് സ്കൂൾ അടച്ചതിനാൽ രാവിലെ ട്യൂഷൻ ക്ലാസുകൾ കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം നടന്നത്. നിമിഷങ്ങൾക്കുള്ളിൽ നിയന്ത്രണം വിട്ട ബൈക്ക് വിദ്യാർത്ഥികളെ ഇടിച്ചു. അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്കും മോട്ടോർ സൈക്കിൾ യാത്രികനും പരിക്കേറ്റു.