ഇറാന്‍ കീഴടങ്ങിയില്ലെങ്കില്‍ അമേരിക്ക എന്താണ് ചെയ്യാന്‍ പോകുന്നത് എന്നാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റു നോക്കുന്നത്.അമേരിക്കയ്ക്ക് ഇറാന്‍ ഒരു എതിരാളിയല്ല. എങ്കിലും പടയക്ക് ഇറങ്ങിയാല്‍ അമേരിക്കക്ക് നിമിഷങ്ങള്‍ മതി ഇറാനെ ചുട്ടു ചാമ്ബലാക്കാന്‍ എന്നതാണ് വാസ്തവം. മിക്ക ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കക്ക്് സൈനിതക താവളങ്ങളുണ്ട്. ഏത് ഉത്തരവും നടപ്പിലാക്കാന്‍ തയ്യാറായി അനേകായിരം പട്ടാളക്കാരാണ് ഇവിടങ്ങളില്‍ ഊഴവും കാത്തിരിക്കുന്നത്. മാത്രവുമല്ല അറബ് രാജ്യങ്ങളുടെ ഐക്യം ആഹ്വാനം ചെയ്ത് ഇറാനെ തീര്‍ക്കാന്‍ അറബ് രാജ്യങ്ങളും അമേരിക്കയുടെ ഒപ്പം ചേരും എന്ന കാര്യത്തിലും ഒരു സംശയവുമില്ല. വിയറ്റ്നാമിലെ പ്രമുഖ തുറമുഖമായ ഡാ നാങ്ങില്‍ അമേരിക്കയുടെ വമ്ബന്‍ പടക്കപ്പലായ യു.എസ്.എസ് നിമിറ്റ്സ എത്തിയിരിക്കുകയാണ്. ഇസ്രയേല്‍ -ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കപ്പല്‍ ഇവിടെ എത്തിയിരിക്കുന്നത്. നേരത്തേ ഇന്തോ-പസഫിക്ക് മേഖലയിലാണ് കപ്പല്‍ നിരീക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്.