കഠിനംകുളത്ത് ഏഴാം ക്ലാസുകാരിയെ മദ്രസ അധ്യാപകൻ വടികൊണ്ടടിച്ചെന്ന പരാതിയിൽ പോലീസ് കേസെടുക്കുന്നില്ലെന്ന് ആരോപണം. കഠിനംകുളം സ്വദേശിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പോത്തൻകോട് സ്വദേശിയായ അംലത്ത് അസ്ലാമി എന്ന മദ്രസ അധ്യാപകനെതിരെയാണ് പിതാവിൻറെ പരാതി. ചൂരൽ വടി കൊണ്ടുള്ള അടിയിൽ കുട്ടിയുടെ കൈ ചുവന്ന് തടിച്ചതായാണ് പരാതി. ശുചിമുറിയിൽ പോയി മടങ്ങി വരാൻ വൈകിയെന്ന കാരണത്താലാണ് അധ്യാപകൻ പെൺകുട്ടിയെ അടിച്ചത്.