ചുങ്കം സ്വദേശിയായ കാറ്ററിംഗ് കമ്ബനി മുന്‍ ഉടമ ബിജു ജോസഫിന്റെ കേസ് തെളിഞ്ഞത്, കാപ്പ കേസില്‍ പറവൂര്‍ സ്വദേശി അറസ്റ്റിലായതോടെ.പിടിയിലായ പ്രതിയില്‍ നിന്ന് പിടിച്ചെടുത്ത പണം എവിടെ നിന്നും എത്തിയെന്ന അന്വേഷണത്തിന് ഒടുവിലാണ് കൊലപാതകത്തിലേക്ക് എത്തിയത്. പറവൂര്‍ വടക്കേക്കര കുഞ്ഞിത്തൈ സ്വദേശി ആഷിക്കി നെയാണ് കാപ്പ ചുമത്തി ജയിലില്‍ അടച്ചത്.ആഷിക്ക് നല്കിയ മൊഴിയാണ് നിര്‍ണായക മായത്. കയ്യിലുണ്ടായിരുന്ന പണം നല്‍കിയത് ജോമോനാണെന്ന് പറഞ്ഞപ്പോള്‍, എന്തിന് നല്‍കിയെന്ന അന്വേഷണം ട്വിസ്റ്റായി.