കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ സംവിധാനങ്ങളിലെയും ആഭ്യന്തര ക്രമീകരണങ്ങളിലെയും ഗുരുതരമായ വീഴ്ചകളിലേക്ക് വിരൽചൂണ്ടുന്നതാണ് ബലാത്സംഗക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ മൊഴി. അടുത്തിടെ ജയിൽ ചാടിയ ഇയാളെ പിടികൂടിയതിനെ തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കണ്ണൂർ സെൻട്രൽ ജയിലിൽ കഞ്ചാവും മദ്യവും സുലഭമാണെന്നും, ഫോൺ വിളിക്കാൻ പോലും സൗകര്യങ്ങളുണ്ടെന്നും ചാമി മൊഴി നൽകി.