എറണാകുളത്ത് നാലു വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ കുട്ടിയെ പീഡിപ്പിച്ച പ്രതിയുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്.കുട്ടിയെ കഴിഞ്ഞ ഒരു വർഷമായി പീഡിപ്പിച്ചിരുന്നതായി അച്ഛൻ്റെ സഹോദരനായ പ്രതി മൊഴി നല്കി. വിശദമായ ചോദ്യം ചെയ്യിലിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിലവില്‍ പ്രതി പൊലീസിൻ്റെ കസ്റ്റഡിയിലാണ്. ഇന്നലെയാണ് കുട്ടിയുടെ അച്ഛൻ്റെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ ഏറ്റവും ഒടുവില്‍ ബലാത്സംഗം ചെയ്തത് തിങ്കളാഴ്ച രാവിലെയാണെന്ന് ബന്ധു മൊഴി നല്കി. അന്നേദിവസം രാത്രിയാണ് കുട്ടിയെ അമ്മ പാലത്തില്‍ നിന്ന് ചാലക്കുടി പുഴയിലേക്ക് എറിഞ്ഞു കൊന്നത്.