ഹോസ്റ്റലില്‍ പരസ്യമായി തന്നെ കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ടെന്നാണ് സൂചന. വിദ്യാര്‍ഥികള്‍ തന്നെ നല്‍കിയ രഹസ്യ വിവരത്തിന് പിന്നാലെയാണ് പരിശോധന നടന്നതെന്നാണ് വിവരം. കോളേജില്‍ ഇന്ന് നടക്കാനിക്കുന്ന ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് കോളേജില്‍ പണപ്പിരിവ് നടന്നിരുന്നു. 250 രൂപ മുതല്‍ 500 രൂപ വരെയായിരുന്നു പിരിവ് നടന്നത്.