പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ്, 27 ഗ്രാം എം.ഡി.എം.എയുമായി യുവതികള്‍ അടക്കം നാലുപേർ പിടിയിലായത്. കണ്ണൂരില്‍നിന്നും കാറില്‍ എം.ഡി.എം.എ കടത്തിക്കൊണ്ടുവരികയായിരുന്ന സംഘത്തെ, കോഴിക്കോട് ബീച്ചില്‍വച്ച് ആന്റി നർക്കോട്ടിക് സംഘവും, ടൗണ്‍ പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു.