മരിക്കുന്നതിന് രണ്ടു ദിവസം മുൻപ് ഗഫൂർ ഹാജി തന്നോട് 19 പവൻ ആഭരണങ്ങൾ വാങ്ങിയെന്ന് ഒരു ബന്ധു തൊട്ടടുത്ത ദിവസം കുടുംബത്തെ അറിയിച്ചിരുന്നു. അതിന് പിന്നാലെ നിരവധി ബന്ധുക്കളും സമാനമായ കാര്യം കുടുംബത്തോട് പറഞ്ഞു. 50 പവനാണ് ചോദിച്ചതെന്നും എന്നാൽ കൈയിലുണ്ടായിരുന്ന 19 പവനേ കൊടുക്കാൻ പറ്റിയുള്ളൂവെന്നും ആദ്യം ഇക്കാര്യം വെളിപ്പെടുത്തിയ ബന്ധു പറഞ്ഞു. ഇങ്ങനെ നിരവധി ബന്ധുക്കൾ പറഞ്ഞതോടെയാണ് വീട്ടുകാർക്ക് സംശയം വന്നത് ഗൾഫിലും മറ്റും നിരവധി ബിസിനസുകളുള്ള കോടിപതിയായ ഗഫൂർഹാജി എന്തിനാണ് കടം വാങ്ങുന്നതെന്ന സംശയം ഉയർന്നതും.