ഷീല സണ്ണിയെ ആദ്യം കസ്റ്റഡിയിലെടുത്ത എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടറായിരുന്ന സതീശന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഷീലയുടെ സ്കൂട്ടറില്‍ ലഹരി പദാര്‍ഥം സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോ വിളിച്ചറിയിച്ചപ്പോഴാണ് അന്വേഷണത്തിനു എത്തിയതെന്നും ലഹരി പദാര്‍ഥത്തിന്റെ അളവ് കൂടുതല്‍ ഉണ്ടെന്നു ബോധ്യമായതോടെ മേലുദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു എന്നു സതീശന് മൊഴി നല്കി.