അഫ്‌ഗാനിസ്ഥാൻ പൗരൻമാർക്കുള്ള വിസ സർവ്വീസ് ഇന്ത്യ പുനഃസ്ഥാപിക്കണമെന്ന് താലിബാൻ ഭരണകൂടം ആവശ്യപ്പെട്ടു രംഗത്തെത്തിരിക്കുകയാണ്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമായുള്ള കൂടിക്കാഴ്ചയിലാണ് അഫ്ഗാൻ വിദേശകാര്യമന്ത്രി ഇക്കാര്യം പ്രധനമായും ആവശ്യപ്പെട്ടത്. ചികിത്സയ്ക്കായി ഇന്ത്യയിൽ എത്തുന്നവർക്കും അതുപോലെ വിദ്യാർത്ഥികൾക്കും വ്യാപാരികൾക്കുമുള്ള വിസ പുനഃസ്ഥാപിക്കണമെന്നാണ് ഉയർത്തിരിക്കുന്ന ആവശ്യം.