Banner Ads

അന്വേഷണത്തിൽ തൃപ്തിയെന്ന് അതിജീവിത; ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

കൊൽക്കത്തയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കൂട്ടബലാത്സംഗക്കേസിൽ പുതിയ വഴിത്തിരിവ്. കൊൽക്കത്ത പൊലീസിൻ്റെ അന്വേഷണത്തിൽ തൃപ്തയാണെന്ന് അതിജീവിത ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്ര ഏജൻസി അന്വേഷണം വേണമെന്ന ആവശ്യങ്ങൾക്കിടെയാണ് അതിജീവിതയുടെ ഈ നിർണായകമായ സത്യവാങ്മൂലം. ജൂൺ 25ന് നടന്ന സംഭവത്തിൽ ബിജെപി ഉൾപ്പെടെയുള്ള കക്ഷികൾ പൊലീസിൻ്റെ അന്വേഷണത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മോനോജിത് മിശ്രയാണ് പ്രധാന പ്രതി. കൂടുതൽ വിവരങ്ങൾക്കായി വായിക്കുക.