സ്ത്രീയും പുരുഷനും തുല്യരല്ലെന്ന വിവാദ പരാമര്‍ശവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം മുന്നോട്ട് വന്നിരിക്കുകയാണ് . തുല്യരാണെന്ന് ലോകം അംഗീകരിച്ചിട്ടില്ല. തുല്യരാണെന്ന വാദം കണ്ണടച്ച് ഇരുട്ടാക്കലാണ്. സമൂഹത്തില്‍ കയ്യടി കിട്ടാനാണ് ഈ വാദം ചിലര്‍ ഉയര്‍ത്തുന്നതെന്നും പി.എം.എ സലാം പറഞ്ഞു.മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീക്ക് സാമൂഹിക നീതിയാണ് വേണ്ടത്. സ്ത്രീ പുരുഷ തുല്യതയല്ല, ലിംഗ നീതിയാണ് ലീഗിന്റെ നിലപാടെന്നും പി.എം.എ സലാം കൂട്ടിച്ചേര്‍ത്തു…….