Banner Ads

ആസാം സ്വദേശിയുടെ കൊലപാതകം; ആറര വർഷത്തിന് ശേഷം പ്രതി പിടിയിൽ

    പരസ്പരമുണ്ടായ വഴക്കിനെ തുടർന്ന് കോടാലി കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയ പ്രതി പല തവണ കത്തികൊണ്ട് കഴുത്തിലും നെഞ്ചിലും കുത്തി .കലിയടങ്ങാത്ത പ്രതി മൃതപ്രായനായ സുഹൃത്തിനെ മണ്ണിലൂടെ നൂറ് മീറ്ററോളം വലിച്ചിഴച്ച് ഒഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി ജീവനോടെ മണ്ണെണ്ണയൊഴിച്ചു കത്തിച്ചു മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു.

മാള പിണ്ടാണിയിൽ ആസാം സ്വദേശിയായ ഉമാന്ദ്നാഥിനെ ക്രൂരമായി കൊലപ്പെടുത്തി രക്ഷപ്പെട്ട ആസാം സോണിത്പൂർ സ്വദേശി മനോജ് ബോറയെ ആസാമിലെ ഉൾഫാ തീവ്രവാദ ഗ്രാമത്തിൽ നിന്ന് തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പോലീസ് പിടികൂടി.ആസാം സ്വദേശിയായ പ്രതിയുടെ സുഹൃത്തു കൂടിയായ ഉമാനന്ദ് നാഥിനെ പരസ്പരമുണ്ടായ വഴക്കിനെ തുടർന്ന് കോടാലി കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയ പ്രതി പല തവണ കത്തികൊണ്ട് കഴുത്തിലും നെഞ്ചിലും കുത്തി .കലിയടങ്ങാത്ത പ്രതി മൃതപ്രായനായ സുഹൃത്തിനെ മണ്ണിലൂടെ നൂറ് മീറ്ററോളം വലിച്ചിഴച്ച് ഒഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി ജീവനോടെ മണ്ണെണ്ണയൊഴിച്ചു കത്തിച്ചു മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു. മുപ്പത്തേഴു തവണ കത്തികൊണ്ട് തുടർച്ചയായി കുത്തി. തുടർന്ന് തൻ്റെ വസ്ത്രങ്ങൾ മൃതദേഹത്തിൽ അണിയിച്ച് പ്രതിയാണ് കൊല്ലപ്പെട്ടതെന്ന് വരുത്തി തീർത്താണ് രക്ഷപ്പെട്ടത്.
കൊലപാതകത്തിന് ശേഷം കേരളം വിട്ട പ്രതി കർണ്ണാടക, ഉത്തർപ്രദേശ് , ബീഹാർ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ആരുമറിയാതെ കുറച്ചു നാൾ താമസിച്ചു .പിന്നീട് ആസാമിൽ ഇയാളുടെ നാട്ടിൽ നിന്ന് 400 കിലോമീറ്ററോളം ദൂരെയുള്ള ജില്ലയിൽ എത്തിപ്പെട്ടു. അഞ്ചു കൊല്ലം മുൻപ് അവിടെ വച്ചു പരിചയപ്പെട്ട ഒരു പെൺകുട്ടിയെ വിവാഹം കഴിച്ച് ആരുമറിയാതെ ജീവിച്ചു വരുന്നതിനിടെ പോലീസിന് സംശയം തോന്നിയ ഒരു ചെറിയ കച്ചിതുമ്പിൽ പിടിച്ച് രഹസ്യമായ അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. കേസ്സിലെ തുടർ നടപടികളെ ബാധിക്കാതിരിക്കാൻ അന്വേഷണ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇയാളുടെ ഭാര്യ വീടിന് സമീപമുള്ള ഉൾഫ തീവ്രവാദികളുടെ ഗ്രാമത്തിൽ നിന്നാണ് വ്യാഴാഴ്ച രാത്രി സായുധരായ ആസാം പോലീസിൻ്റെ സഹായത്തോടെ പ്രതികളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് അവിടെ കോടതിയിൽ ഹാജരാക്കി നാട്ടിലെത്തിക്കുകയായിരുന്നു. തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്‌ഗ്രേയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ്, മാള ഇൻസ്പെക്ടർ വി. സജിൻ ശശി, എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *