കേരള ഹൈക്കോടതിയുടെ സുപ്രധാന വിധി സ്ത്രീധന പീഡന കേസുകളിൽ വഴിത്തിരിവാകുന്നു. സ്ത്രീധനം ആവശ്യപ്പെടുകയോ കൈപ്പറ്റുകയോ ചെയ്ത സ്ഥലത്തെ മജിസ്ട്രേറ്റിന് മാത്രമല്ല, പരാതിക്കാരി താമസിക്കുന്ന സ്ഥലത്തെ മജിസ്ട്രേറ്റിനും കേസെടുക്കാൻ അധികാരമുണ്ടെന്ന് ജസ്റ്റിസ് ജി. ഗിരീഷിന്റെ സിംഗിൾ ബെഞ്ച് വിധിച്ചു. സ്ത്രീധന പീഡനവും മരണങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ വിധി ഏറെ പ്രസക്തമാണ്. തിരുവല്ല സ്വദേശിനിയായ യുവതി നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ സുപ്രധാന തീരുമാനം. വിവാഹബന്ധം തകർന്ന് ദുബായിൽ നിന്ന് മടങ്ങിയെത്തിയ യുവതി, സ്ത്രീധനം തിരികെ ലഭിക്കുന്നതിനായി മാവേലിക്കര കോടതിയിൽ ഹർജി നൽകിയിരുന്നു.