കാസർകോട് ബന്തടുക്ക സ്വദേശിനി രേവതി (36) ഭർത്താവിൻ്റെ കുത്തേറ്റ് മരിച്ചു. അഞ്ചു മാസമായി ജോലിക്ക് നിന്നിരുന്ന വീട്ടിൽ അതിക്രമിച്ചുകയറിയാണ് ഭർത്താവ് ജിനു കൊലപാതകം നടത്തിയത്. നാളുകളായി പിണങ്ങി കഴിയുകയായിരുന്ന രേവതിയെ വ്യാഴാഴ്ച രാത്രി ഒൻപതരയോടെയാണ് ജിനു ആക്രമിച്ചത്. കുത്തേറ്റ രേവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട ജിനുവിനെ മണിക്കൂറുകൾക്കകം ശൂരനാട് വെച്ച് പോലീസ് പിടികൂടി. അഞ്ചാലുംമൂട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.