Banner Ads

വയലിലെ പണിയ്‌ക്കിടെ കർഷകന് കിട്ടിയത് 7.44 കാരറ്റ് വജ്രം

പന്ന : മദ്ധ്യപ്രദേശ് ജറുവാപൂർ പ്രദേശത്താണ് സംഭവം മൂന്ന് മാസത്തിന് മുൻപും 16.10 കാരറ്റില്‍ ഒരു വജ്രം മുന്നേ കിട്ടിയിരുന്നു. പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നിടത്ത് നിന്നാണ് ദിലീപ് മിസ്ത്രി എന്ന കർഷകന് വജ്രം ലഭിച്ചത്. ഒരു വജ്രം കണ്ടെത്തുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ഈ വജ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന പണം ഖനിയുടെ വിപുലീകരണത്തിനും കുട്ടികളുടെ ഭാവിക്കും കൃഷിക്കും ഉപയോഗിക്കും  ദിലീപ് മിസ്ത്രി പറഞ്ഞു . ഏകദേശം 20 ലക്ഷം രൂപയാണ് ഈ വജ്രത്തിന്റെ വില.മിസ്ത്രി ഓഗസ്റ്റില്‍ കണ്ടെത്തിയ 16.10 കാരറ്റ് വജ്രത്തിനൊപ്പം ഇതും ലേലത്തിന് വയ്‌ക്കുമെന്ന് ഡയമണ്ട് ഓഫീസിലെ ഉദ്യോഗസ്ഥൻ അനുപം സിംഗ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *