കണ്ണൂർ: കണ്ണൂർ എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയ കേസില്‍ ഒന്നാം പ്രതിപി.പി ദിവ്യ ഇന്ന് രാവിലെ പത്തിന് കണ്ണൂർ ടൗണ്‍ പൊലിസ് സ്റ്റേഷനില്‍ ഹാജരായി അന്വേഷണ ഉദ്യോഗസ്ഥന് മുൻപില് ഒപ്പിട്ടു.ദിവ്യയോടൊപ്പം അഭിഭാഷകനുമുണ്ടായിരുന്നു. കോടതി ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് എല്ലാ ആഴ്ച്ചയുടെയും ആദ്യ ദിനo ദിവ്യ ഒപ്പിടാനെത്തിയത് അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂർ ടൗണ്‍എസ്.എച്ച്.ഒ ശ്രീജിത്ത് കൊടെരിയുടെ മുൻപിലാണ് ദിവ്യ ഒപ്പിട്ടത്. സ്റ്റേഷന് മുൻപില് മാധ്യമപ്രവർത്തകർ തടിച്ചു കൂടിയിരുന്നുവെങ്കിലു ദിവ്യ പ്രതികരിക്കാതെ വേഗം തന്നെ ദിവ്യ കാറില്‍ കയറി മടങ്ങുകയായിരുന്നു.