മലപ്പുറം: സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരേയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തെ രൂക്ഷ വിമർശനവുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത് വന്നത്.പിണറായി വിജയനിലെ സംഘി ഇടയ്ക്കിടെ പുറത്തേക്ക് വരുന്നതാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു അത് പൊളിറ്റിക്കല്‍ അറ്റാക്ക് അല്ല എന്നും അദ്ദേഹം പരാമർശിച്ചു. പിണറായി വിജയന്റെ പരാമർശം പൊളിറ്റിക്കല്‍ അറ്റാക്ക് അല്ല മറിച്ച്, പിആർ ഏജൻസികള്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന പിണറായി വിജയനിലെ സംഘി ഇടയ്ക്കിടെ പുറത്തേക്ക് വരുന്നതാണ്.ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ പറയേണ്ട രീതിയിലുള്ള പ്രതികരണമാണ് പിണറായി പറഞ്ഞത്. സുരേന്ദ്രന് സംസാരിക്കാൻ പിണറായി അവസരം ഇല്ലാതാക്കി.മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ അനുയായിയുടെ മട്ടില്‍ പെരുമാറുന്നയാള്‍ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം