Banner Ads

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വീടിന് നേർക്ക് ബോംബ് ആക്രമണം

ടെല്‍ അവീവ്:വടക്കൻ ഇസ്രയേലി നഗരമായ സിസേറിയയിലെ സ്വകാര്യവസതിക്കുനേരേയാണ് രണ്ട് ഫ്ലാഷ് ബോംബുകള്‍ പ്രയോഗിച്ചത്.സ്ഫോടനത്തെത്തുടർന്ന് ജനറല്‍ സെക്യൂരിറ്റി സർവീസും ഇസ്രായേല്‍ പൊലീസും സംയുക്തമായി അന്വേഷണം ആരംഭിച്ചു. ഇത് ഗുരുതരമായ ആക്രമമാണ്. ഗൗരവപൂർണമായ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോർട്ട് ചെയ്തു.ശത്രുക്കള്‍ എല്ലാ പരിധികളും ലംഘിച്ചുവെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് എക്സിലെ കുറിപ്പില്‍ അഭിപ്രായപ്പെട്ടു. ആക്രമണത്തെ ഇസ്രയേല്‍ പ്രസിഡന്റ് ഹെർസോഗും അപലപിച്ചു.ഇവ വീടിന്റെ മുറ്റത്ത് വീണ് പൊട്ടിത്തെറിച്ചു. സംഭവ സമയത്ത് നെതന്യാഹുവും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല.സംഭവത്തില്‍ അന്വേഷണം നടത്താൻ ഇന്റലിജൻസ് ഏജൻസികള്‍ക്ക് നിർദേശം നല്‍കിയ പ്രതിരോധമന്ത്രി, ആവശ്യമായ നടപടികള്‍ സ്വീകരിക്കാൻ സുരക്ഷാ, ജുഡീഷ്യല്‍ ഏജൻസികളോടും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *