Banner Ads

തലസ്ഥാനത്ത് ജലവിതരണം ഭാഗികമായി തടസപ്പെടും

തിരുവനന്തപുരം : രാവിലെ 11 മണി മുതല്‍ വൈകുന്നേരം 5 മണി വരെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വിവിധ പ്രദേശങ്ങളില്‍ ജലവിതരണം ഭാഗികമായി തടസപ്പെടുന്നത്.അരുവിക്കരയിലുള്ള 75 എംഎല്‍ഡി ജലശുദ്ധീകരണശാലയുടെ ഇന്‍ടേക്ക് പമ്ബ് ഹൗസില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതിന്റെ ഭാഗമായി പമ്ബിംഗ് നിര്‍ത്തി വയ്ക്കുന്നതിനാലാണ് ജലവിതരണം തടസ്സ പെടുത്തുന്നത്.അടിയതിനാൽ പഭോക്താക്കള്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണെന്ന് കേരള വാട്ടര്‍ അതോറിറ്റി അറിയിച്ചു.സ്റ്റാച്യു , എം.ജി റോഡ്, ജനറല്‍ ആശുപത്രി പരിസര പ്രദേശം, തമ്ബുരാന്‍ മുക്ക്, സെക്രട്ടേറിയറ്റ് , പുളിമൂട് ,വഞ്ചിയൂര്‍, ഋഷിമംഗലം,ആല്‍ത്തറ , വഴുതക്കാട് , ഇടപ്പഴിഞ്ഞി,ശാസ്തമംഗലം, കൊച്ചാര്‍ റോഡ്, വെള്ളയമ്ബലം-ശാസ്തമംഗലം റോഡിന്റെ ഇരുവശം, എന്നീ പ്രദേശങ്ങളില്‍ ജലവിതരണം ഭാഗികമായി തടസപ്പെടും

 

Leave a Reply

Your email address will not be published. Required fields are marked *