Banner Ads

കേരളത്തോടുള്ള അമർഷമാണ്; ‘ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് കേന്ദ്രo,എംവി ഗോവിന്ദൻ

പാലക്കാട് : കേരളത്തോടുള്ള അമർഷമാണ്; ‘ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് കേന്ദ്ര സർക്കാർ, വയനാട് ദുരന്തത്തെ ഏത് കാറ്റഗറിയില്‍ പെടുത്തിയാലും കേരളത്തിന് സഹായം കിട്ടണം. അത് കേരളത്തിൻറെ ഒറ്റക്കെട്ടായ ആവശ്യമാണ്. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് കേരളത്തിന് സഹായം നല്‍കാത്തത്.

ബിജെപിയെ സഹായിക്കാനുള്ള സമീപനമാണ് യുഡിഎഫിന്റെതെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. ലീഗിന്റെയും കോണ്‍ഗ്രസിന്റെയും ഭാഷ കേരളത്തിനെതിരെയാണെന്ന് ഗോവിന്ദൻ കുറ്റപ്പെടുത്തി.കേരളത്തിന് അകത്തും പുറത്തുമുളള ആളുകള്‍ സഹായ വാഗ്ധാനങ്ങള്‍ ചെയ്തിട്ടുണ്ട്. ലോക മാതൃകയില്‍ പുനരധിവാസം ചെയ്യും.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര സർക്കാർ നടപടി കേരളത്തോടുള്ള കേന്ദ്രത്തിന്റെ അമർഷമാണ്. പാലക്കാട് യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് മത്സരം. ബിജെപി പാലക്കാട് മൂന്നാം സ്ഥാനത്താണ്. കോണ്‍ഗ്രസും ബിജെപിയുമാണ് പാലക്കാട്ട് കള്ളവോട്ട് ചേർത്തത്. ഷാഫി പറമ്ബിലും രാഹുല്‍ മാങ്കൂട്ടത്തിലും കള്ളവോട്ട് ചേർത്ത് ശീലമുള്ളവരാണ്.

പെട്ടിയും പ്രമാണവും കള്ളവോട്ടും എല്ലാം ഇതിന്റെ ഭാഗമാണ്. സരിന് എതിരെ ഉയര്‍ന്ന ആരോപണത്തില്‍ ഇന്നലെയെല്ലാം വ്യക്തമാക്കി കഴിഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നിലപാട് സ്വീകരിക്കണം.വയനാട് പുനരധിവാസത്തിന് കേന്ദ്രം പണം നല്‍കാത്തതിലുള്ള പ്രതിഷേധം വരുന്ന ദിവസങ്ങളില്‍ ഉയരുമെന്ന് എംവി ഗോവിന്ദൻ.

Leave a Reply

Your email address will not be published. Required fields are marked *