യു.എസ്. അറ്റോർണി ജനറലായി തൻ്റെ വിശ്വസ്തനായ കോൺഗ്രസ് അംഗം മാറ്റ് ഗെയ്റ്റ്സിനെ നാമനിർദേശം ചെയ്ത് നിയുക്ത യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.ഈ വിജയത്തോടെ അനധികൃത കുടിയേറ്റക്കാരുടെ നാടുകടത്തൽ, നികുതി യിളവ്, രാഷ്ട്രീയശത്രുക്കളെ ശിക്ഷിക്കൽ എന്നിവ അടക്കമുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ള അനുകൂല സാഹചര്യമാണ് ലഭിച്ചിരിക്കുന്നതെന്നാണ് ട്രംപിൻ്റെയും സംഘത്തിന്റെയും വിലയിരുത്തൽ. അതേസമയം യു.എസ്. പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ വിജയം ഉറച്ചതിനുപിന്നാലെ സാമൂഹികമാധ്യമമായ ‘എക്സി’ൽ ഉപയോക്താക്കളുടെ കൂട്ടക്കൊഴിഞ്ഞുപോക്ക് സംഭവിക്കുകയും ചെയ്തു..