കൊല്ലം :കഴിഞ്ഞ രണ്ട് മാസത്തോളമായി പുലി ഭീതിയിലായിരുന്നു പ്രദേശം.വെള്ളിയാഴ്ച പുലർച്ചെയാണ്ചിതല്വെട്ടി എസ്റ്റേറ്റിലെ വെട്ടിഅയ്യത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി അകപ്പെട്ടത്.ഫാമിങ് കോർപ്പറേഷൻ എസ്റ്റേറ്റിലെ ജനവാസ മേഖലയ്ക്ക് അടുത്തായിരുന്നു പ്രദേശവാസികള്‍ക്ക് ഭീഷണിയായി പുലിയുണ്ടായിരുന്നത്. അടുത്തിടെ പുലിയുടെ കൂട്ടത്തെ കണ്ടതും നാട്ടുകാരില്‍ ഭീതി പടർത്തി. ഇവരുടെ ആവശ്യപ്രകാരമാണ് വനംവകുപ്പ് കെണി ഒരുക്കിയതും പുലി കുടുങ്ങിയതും.