കോഴിക്കോട്: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസില്‍ പണം ഉപയോഗിച്ച് ചീട്ടുകളിക്കുന്നതിനിടെ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ 16 കോൺഗ്രസ് പ്രവര്‍ത്തകരെ പോലീസ് പിടികൂടി.രഹസ്യവിവരത്തെ തുടര്‍ന്ന് നടക്കാവ് പോലീസ് കോണ്‍ഗ്രസ് ഓഫിസിലെത്തി നടത്തിയ പരിശോധനയിലാണ് പ്രവര്‍ത്തകര്‍ പണം വച്ച് ചീട്ടുകളിക്കുന്നതായി കണ്ടത്. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകരെ കൈയ്യോടെ പിടികൂടി.
തുടര്‍ന്ന് റെയ്ഡ് നടത്തിയാണ് പണം പിടിച്ചെടുത്തത്.എരഞ്ഞിപ്പാലം കോണ്‍ഗ്രസ് ഓഫീസില്‍ വെച്ചായിരുന്നു പ്രവര്‍ത്തകരുടെ ചീട്ടുകളി. 12,000 രൂപയും പോലീസ് പിടിച്ചെടുത്തു.പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളായ നൗഫല്‍, എന്‍ പി അബ്ദുറഹ്മാന്, കെ പി ഷൈജു തുടങ്ങിയവര്‍ ഉള്‍പ്പെടെയാണ് പിടിയിലായത്. പോലീസ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുമിച്ച് കൂടി പണംവച്ച ചീട്ട് കളിക്കുന്നത് ഇവിടെ പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. പാര്‍ട്ടി ഓഫീസായതിനാല്‍ പോലീസ് പരിശോധനയില്ലാതെ സുരക്ഷിതമായി കളിക്കാമെന്നതിനാലാണ് ഇവിടെ സ്ഥിരം താവളമാക്കിയത്