ജാർഖണ്ഡിൽ കോൺഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കുകയുണ്ടായി, വോട്ടർമാരെ കൈയിലെടുക്കാനുള്ള ജനപ്രിയ പ്രഖ്യാപനങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് പ്രധാനമായും കോൺഗ്രസ് അവരുടെ പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. മാത്രമല്ല ജാതി സെൻസസ് അടക്കമുള്ള വിഷയങ്ങൾ പ്രകടന പത്രികയിൽ കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ സംസ്ഥാനത്തെ ജനങ്ങൾക്ക് 250 യൂണിറ്റ് സൗജന്യ വൈദ്യുതി എന്ന പ്രഖ്യാപനവും അവർ നടതുകയുണ്ടായി. സംസ്ഥാനത്തെ സർക്കാർ ജോലി ഒഴിവുകൾ മുഴുവനും നികത്തുമെന്നും കോൺഗ്രസ് വാഗ്ദാനം ചെയ്തു.