ചെറുതോണി : ജില്ലയിലെ മരിയാപുരം പഞ്ചായത്തിലും വാഴത്തോപ്പ് പഞ്ചായത്തിലും മഞ്ഞപ്പിത്തം രൂക്ഷമായി തുടരുകയാണ്. ഒരുമാസത്തിനുള്ളില്‍ മൂന്നുപേരാണ് മരിയാപുരം പഞ്ചായത്തില്‍ മാത്രം മഞ്ഞപ്പിത്തം മൂലം മരിച്ചത്. നിലവില്‍ പല വീടുകളിലും ഒന്നിലധികം പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്.ഒരു മാസത്തിനുള്ളില്‍ മൂന്നുപേർ മരണപ്പെട്ടിട്ടും അധികൃതർ മുൻകരുതല്‍ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.പകർച്ചവ്യാധികള്‍ പടർന്നു പിടിക്കുമ്ബോള്‍ ആരോഗ്യവകുപ്പ് നിഷ്ക്രിയമായി നിലകൊള്ളുന്നതായി പ്രദേശവാസികള്‍ ആരോപിക്കുന്നുണ്ട്. മഞ്ഞപ്പിത്തം വ്യാപിക്കുന്നതിൻ്റെ ഉറവിടം കണ്ടെത്താൻ ഇനിയുമായിട്ടില്ല.