
ഈരാറ്റുപേട്ട: നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും ഇടയ്ക്കിടെ ഉണ്ടാകുന്ന വൈദ്യുതിമുടക്കത്തില്‍ ജനം പൊറുതിമുട്ടുന്നു. സ്ഥാപനങ്ങളില്‍ തുടർച്ചയായി ജോലിചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. നൂറുകണക്കിന് ആളുകളുടെ ജോലി മുടക്കിയും, വരുമാനം തടസ്സപ്പെടുത്തിയും മുന്നേറുന്ന വൈദ്യുതി മുടക്കത്തിനെതിരെ പ്രതിഷേധം ശക്തമാണ്.
ചിലപ്പോള്‍ മിനിറ്റുകള്‍ക്കുള്ളില്‍ തുടർച്ചയായി വൈദ്യുതി മുടങ്ങും. ഒരുദിവസം ടൗണില്‍ മാത്രം വൈദ്യുതി മുടങ്ങുന്നതു ഇരുപതിലേറെ തവണയാണ്. തുടർച്ചയായ വൈദ്യുതി മുടക്കത്തില്‍ വലഞ്ഞിരിക്കുകയാണ് ജനം.മാത്രമല്ല വർക്ക് ഷോപ്പുകള്‍ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളുടെ പ്രവർത്തനം അവതാളത്തിലായിരിക്കുകയാണ്.ഇലക്ട്രിക് ഉപകരണങ്ങള്‍ തകരാറിലാകുന്നതും പതിവാണ്.
വൈകുന്നേരങ്ങളിലെ മിന്നലും ഇടിയും മഴയും കൂടിയാകുന്നതോടെ രാത്രിയും ഇരുട്ടിലാകും.തുടർച്ചയായുള്ള വൈദ്യുതിമുടക്കത്തില്‍ വ്യാപാരികളും വലഞ്ഞു. ഇന്റർനെറ്റ് കഫേകള്‍, സ്റ്റുഡിയോകള്‍, കോള്‍ഡ് സ്റ്റോറേജുകള്‍, കൂള്‍ബാറുകള്‍, വർക്ക് ഷോപ്പുകള്‍, വെല്‍ഡിങ്, ലെയ്ത്ത്വൈദ്യുതി മുടക്കവും വോള്‍ട്ടേജ് ക്ഷാമവും മൂലം പകല്‍ പമ്ബിങ് നടക്കാത്തതിനാല്‍ ജലവിതരണപദ്ധതികളുടെ പ്രവർത്തനവും അവ താളത്തിലാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.