Banner Ads

ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമിക്ക് ഇന്ന് തുടക്കം

വൈക്കം:ആഘോഷങ്ങൾക്ക് അരങ്ങ് കുറിക്കാൻ ഒരു നാടും നഗരവും ഒരുങ്ങി കഴിഞ്ഞു. ചരിത്ര പ്രസിദ്ധമായ വൈക്കം ക്ഷേത്രത്തിൽ വൃശ്ചികമാസത്തിലെ കൃഷ്‌ണപക്ഷത്തിൽ ആരംഭിക്കുന്ന പ്രധാന ഉത്സവമാണ് വൈക്കത്തഷ്ടമി.വൈക്കത്തഷ്ടമിക്ക് മുന്നോടിയായി ഇന്ന് വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഇന്ന് രാവിലെ 8 മണിക്ക് കോടിയേറി. ബ്രഹ്മ ശ്രീ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരിയുടെയും, ബ്രഹ്മ ശ്രീ കിഴക്കിനിയേടത് മേക്കാട് മാധവൻ നമ്പൂതിരിയുടെയും നേതൃത്വത്തിൽ കൊടിയേറിയത്. നവംബർ 23 നാണ് അഷ്ടമി ദർശനം.നീണ്ട 12 ദിവസത്തെ ഉത്സവ ആഘോഷത്തിൽ നിരവധി സുരക്ഷാസംവിധാനവും,പോലീസ് സേവനങ്ങളും ഗതാഗത സുരക്ഷയും ഒരുക്കിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *