1994 ല്‍ പണിത സന്നിധാനത്തെ ശബരി ഗസ്റ്റ്ഹൗസ് പൂർണമായും പുനർ നവീകരിക്കുന്നതായി ദേവസ്വം ബോർഡ് അറിയിച്ചു.54 മുറികളാണ് ശബരി ഗസ്റ്റ് ഹൗസില്‍ നിലവിലുള്ളത്. സന്നിധാനത്തെ ദേവസ്വം ജീവനക്കാർക്ക് താമസിക്കുവാനുള്ള സ്റ്റാഫ് ക്വാർട്ടേഴ്‌സ് പൂർണ്ണമായും നവീകരിച്ചു. പമ്ബയിലെ ഗസ്റ്റ് ഹൗസിലും നവീകരണ പ്രവർത്തനങ്ങള്‍ നടന്നുവരുന്നു.
കഴിഞ്ഞവർഷം 15 ലക്ഷത്തിലേറെ പേർക്കാണ് അന്നദാനം നല്‍കിയത്. ഇത്തവണ 20 ലക്ഷത്തിലേറെ അയ്യപ്പഭക്തർക്ക് സന്നിധാനത്ത് അന്നദാനം നല്‍കുവാനുള്ള ക്രമീകരണങ്ങള്‍ ഏർപ്പെടുത്തുന്നതായും ദേവസ്വം ബോർഡ് അറിയിച്ചു.പമ്ബയിലും അപ്പാച്ചിമേട്ടിലും സന്നിധാനത്തും ആരോഗ്യവകുപ്പ് മികച്ച സേവനങ്ങള്‍ ഭക്തർക്കായി നല്‍കുന്നുണ്ട്.
ഇവയ്ക്ക് പുറമേ ലോകപ്രശസ്തനായ ന്യൂറോസർജൻ രാംനാരായണന്റെ നേതൃത്വത്തില്‍ വിദഗ്ധരായ നൂറിലേറെ ഡോക്ടർമാർ ഡിവോട്ടീസ് ഓഫ് ഡോക്ടേഴ്സ് എന്ന പേരില്‍ സേവന സന്നദ്ധത അറിയിച്ചു. മണ്ഡല മകരവിളക്ക് കാലം മുഴുവൻ എക്കോ കാർഡിയോഗ്രാം ഉള്‍പ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാക്കി പമ്ബയിലും സന്നിധാനത്തും ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും.