Banner Ads

ട്രെയിനില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

മലപ്പുറം : തിരൂരില്‍ ട്രെയിനില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം.ഷൊര്‍ണൂര്‍ -കോഴിക്കോട് പാസഞ്ചര്‍ ട്രെയിനില്‍ നിന്നാണ് യുവാവ് പാളത്തിലേക്ക് വീണത്. ഞായറാഴ്ച രാത്രിയിലാണ് ദാരുണ സംഭവം. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി അരുണ്‍ (25 ) ആണ് മരിച്ചത്.ഷൊര്‍ണൂരില്‍ നിന്ന് കോഴിക്കോടേക്കുള്ള ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു അരുണ്‍. ഇതിനിടെ, തിരുന്നാവയ്ക്കും തിരൂരിനും ഇടയിലുള്ള സ്ഥലത്ത് വെച്ച്‌ അബദ്ധത്തില്‍ ട്രെയിനില്‍ നിന്ന് വഴുതി വീഴുകയായിരുന്നുവെന്നാണ് യാത്രക്കാര്‍ പറഞ്ഞത്.
തുടര്‍ന്ന് യാത്രക്കാര്‍ ആര്‍പിഎഫിനെ വിവരം അറിയിച്ചു.സമീപവാസികളും ആര്‍പിഎഫും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയ യുവാവിനെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരൂരിലെ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

 

Leave a Reply

Your email address will not be published. Required fields are marked *