കോഴിക്കോട് : ബേപ്പൂർ ഹാർബറില്‍ മത്സ്യബന്ധന ബോട്ടിനു തീ പടർന്നു പിടിച്ച് രണ്ടുപേർക്ക് പരിക്ക്. അഹല ഫിഷറീസ് എന്ന ബോട്ടിലാണ് തീപിടിത്തമുണ്ടായത്. മത്സ്യ ബന്ധനത്തിനായി പുറപ്പെടാനിരുന്ന ബോട്ട് പൂർണ്ണമായും കത്തി നശിച്ചു. ലക്ഷദ്വീപ് സ്വദേശികളായ താജുല്‍ അക്ബർ, റഫീഖ് എന്നിവർക്കാണ് പൊള്ളലേറ്റത്. ബോട്ടിലുണ്ടായിരുന്ന ഗ്യാസിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഉഗ്രസ്ഫോടനത്തോടെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.മീഞ്ചന്ത, നരിക്കുനി, മുക്കം എന്നിവിടങ്ങളില്‍ നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്.