Banner Ads

പാലക്കാട് കല്‍പ്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും

പാലക്കാട് : കല്‍പ്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും. 11നും 12നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ കൊടിയേറ്റ് നടക്കുക വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പുതിയ കല്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രം, പഴയ കല്പാത്തി ലക്ഷ്മീനാരായണപ്പെരുമാള്‍ ക്ഷേത്രം തുടങ്ങിയിടങ്ങളിലാണ്. രാവിലെ ഏഴുമുതല്‍ വേദപാരായണം, വൈകീട്ട് യാഗശാലപൂജ, അഷ്ടബലി, ഗ്രാമപ്രദക്ഷിണം എന്നിവയുമുണ്ട്.

ധ്വജാരോഹണം രാവിലെ 10.30-നും 11-നുമിടയിലാണ്. പെരുമാളെ എഴുന്നള്ളിക്കുക വൈകീട്ട് കാളിയമർദന അലങ്കാരത്തിലാണ്.  ചാത്തപുരം പ്രസന്നമഹാഗണപതി ക്ഷേത്രത്തില്‍ രാവിലെ 10.30 നാണ് കൊടിയേറുന്നത്. ഒന്നാം തേര് നാളായ 13 ന് രാവിലെ നടത്തുന്ന രഥാരോഹണത്തിന് ശേഷം വൈകീട്ട് രഥപ്രയാണം തുടങ്ങും. ദേവാരാധ സംഗമം നവംബർ 15 നാണ്. കല്‍പ്പാത്തി രഥോത്സവം സുഗമമായി നടത്തുന്നതിന് ആവശ്യമായിട്ടുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *