തൃശൂർ : കേന്ദ്ര സഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി തൻ്റെ സിനിമാ ജീവിതം താൽക്കാലികമായി നിർത്തിവച്ചു. മന്ത്രിയെന്ന നിലയിൽ തൻ്റെ ഇപ്പോഴത്തെ ചുമതലകൾ ചൂണ്ടിക്കാട്ടി തൽക്കാലം അഭിനയത്തിൽ നിന്ന് ഇടവേളയെടുക്കാനാണ് തീരുമാനം.
പെട്രോളിയം, പ്രകൃതിവാതകം, ടൂറിസം വകുപ്പ് എന്നീ വകുപ്പുകളിൽ സുരേഷ് ഗോപി അടുത്തിടെ ചുമതലയേറ്റെങ്കിലും സിനിമകളിൽ അഭിനയിക്കുന്നതിൽ അനുമതിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സുരേഷ് ഗോപി സിനിമാ അഭിനയിക്കുന്നതിൽ അനുകൂലമായ നിലപാടല്ല സ്വീകരിച്ചതെന്നാണ് വിവരം.
പുറത്ത് വരുന്ന റിപ്പോർട്ടുകൾ മന്ത്രി പദവിയില്‍ ശ്രദ്ധിക്കാന്‍ മോദിയും അമിത് ഷായും നിര്‍ദ്ദേശം നല്‍കിയെന്നാണ്. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജയിപ്പിച്ച മണ്ഡലത്തില്‍ ശ്രദ്ധിക്കാനും മന്ത്രി ഓഫീസില്‍ സജീവമാകാനുമാണ്. ഇതോടെ ഏറ്റെടുത്തിരിക്കുന്ന സിനിമകള്‍ തുടരാനാകില്ലെന്ന പ്രതിസന്ദിയിലാണ് സുരേഷ് ഗോപി.