നീലേശ്വരം അഞ്ഞൂറ്റമ്ബലം വീരർ കാവ് വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ വീടുകള്‍ സന്ദർശിച്ചു സി പി ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ. രാവിലെ 10 മണിക്ക് എത്തിയ ഗോവിന്ദൻ മാസ്റ്റർ കൊല്ലമ്ബാറ – മഞ്ഞളംകാട്ടെ ബിജുവിന്റെ വീട്ടിലെത്തി. പിന്നിട് കിനാനൂർ റോഡിലെ സന്ദീപിന്റെയും കിനാനൂരിലെ രതീഷിന്റെയും വീടുകള്‍ സന്ദർശിച്ചു. പിന്നീട് മംഗ ഗ്ലരരു ഏജെ. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കിനാനൂരിലെ രജിത്തിന്റെ വീടും സന്ദർശിച്ചു. ജില്ലാ സെക്രട്ടറി യേറ്റഗം വി.കെ.രാജൻ പാറക്കോല്‍ രാജൻ കെ. ലക്ഷ്മണൻ ലോക്കല്‍ സെക്രട്ടറിമാരായ കെ.കുമാരൻ . ടി. സുരേശൻ . കെ.പി. മധുസൂദനൻ പി.കെ.വിജയൻ പി.ചന്ദ്രൻ. എന്നിവരും ഒപ്പമുണ്ടായി.