Banner Ads

യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വിധി നിർണയം റിപ്പബ്ലിക്കൻ സ്ഥാനാർഥി ; ഡോണള്‍ഡ് ട്രംപിന് മുന്നേറ്റം

വാഷിങ്ടണ്‍: ട്രംപ് ഇതുവരെ 230ൽ അധികം ഇലക്ടറല്‍ വോട്ടുകള്‍ നേടി. ഡെമോക്രാറ്റ് സ്ഥാനാർഥി കമല ഹാരിസിന് 200 വോട്ടുകളാണ് ലഭിച്ചത്. ആകെയുള്ള 538 ഇലക്ടറല്‍ കോളജ് വോട്ടുകളില്‍ 270 എണ്ണം നേടിയാല്‍ കേവല ഭൂരിപക്ഷമായത്തീരും. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിർണായകമായ സ്വിങ് സ്റ്റേറ്റുകളില്‍ ആറിലും നിലവിൽ ട്രംപാണു മുന്നില്‍ നിൽക്കുന്നത്. സ്വിങ് സ്റ്റേറ്റുകളിലെ ഫലമായിരിക്കും പ്രസിഡന്റ് ആരെന്ന് തീരുമാനിക്കുക.

ഇതില്‍ ഏറെ നിർണായകമായ നോർത് കരോലൈനയില്‍ ട്രംപ് ജയിച്ചു. ജോർജിയയിലും ട്രംപ് ജയത്തിനരികെയാണ്.അരിസോണ, മിഷിഗൻ, പെൻസല്‍വേനിയ, വിസ്കോണ്‍സൻ എന്നിവിടങ്ങളിലും ട്രംപ് മുന്നേറുകയാണ്. മിഷിഗനില്‍ കമല തുടക്കത്തില്‍ മുന്നേറ്റം കാഴ്ചവച്ചെങ്കിലും പിന്നീട് ട്രംപ് അത് മറികടന്നു. നെവാദയിലെ ഫലസൂചനകള്‍ പുറത്തുവരാനുണ്ട്. കമലക്ക് ജയിക്കണമെങ്കില്‍ പെൻസല്‍വേനിയ, വിസ്കോണ്‍സൻ, മിഷിഗൻ എന്നീ സ്റ്റേറ്റുകള്‍ പിടിക്കണം. എന്നാല്‍, ഈ മൂന്നു സ്റ്റേറ്റുകളിലും ട്രംപ് തന്നെയാണ് മുന്നേറുന്നത്.

ഇതുവരെ പുറത്തുവന്ന ഫലസൂചനകള്‍ പ്രകാരം 21 സംസ്ഥാനങ്ങളില്‍ ട്രംപ് മുന്നേറുന്നു എന്നതാണ്. 2025 ജനുവരി ആറിനാണ് ഔദ്യോഗിക ഫലപ്രഖ്യാപനം.നിലവില്‍ റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളുടെ ഫലങ്ങളാണ് പുറത്തുവന്നത്. തെരഞ്ഞെടുപ്പു ദിവസത്തിനു മുമ്ബുതന്നെ രേഖപ്പെടുത്തുന്ന ഈ വോട്ടുകള്‍ ചില സൂചനകള്‍ നല്‍കുമെങ്കിലും ഫലം പ്രവചനാതീതമെന്നാണ് സി.എൻ.എൻ കരുതുന്നത്. അടുത്തകാലത്തായി നടന്ന 10 തെരഞ്ഞെടുപ്പുകളില്‍ ഒമ്ബതിന്റെയും ഫലം ശരിയായി പ്രവചിച്ച രാഷ്ട്രീയ നിരീക്ഷകനും ചരിത്രകാരനുമായ അല്ലൻ ലിച്ച്‌മാൻ ജയം പ്രവചിക്കുന്നത് കമലക്കാണ്.

ഓക്ലഹോമ, അര്‍കന്‍സാസ്, മിസിസിപ്പി, അലബാമ, ഫ്ലോറിഡ, സൗത്ത് കരോലിന, ടെന്നസീ, കെന്റകി, ഇന്ത്യാന, വെസ്റ്റ് വെര്‍ജീനിയ, നോര്‍ത്ത് ഡെക്കോട്ട, വ്യോമിങ്, സൗത്ത് ഡെക്കോട്ട, ലൗസിയാന ഉള്‍പ്പെടെയുള്ള സ്റ്റേറ്റുകളിലാണ് ട്രംപ് വിജയിച്ചത്. ഇല്ലിനോയിസ്, മേരിലാന്‍ഡ്, ന്യൂജേഴ്‌സി, ഡെലാവെയര്‍, റോഡ് ഐലന്‍ഡ്, കണക്ടിക്കട്, മസാച്യുറ്റസ്, വെര്‍മൗണ്ട് ഉള്‍പ്പെടെ ഒമ്ബത് സംസ്ഥാനങ്ങളില്‍ കമല ജയിച്ചു. ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ ആശങ്കയുണർത്തുന്നുവെങ്കിലും മാർക്കറ്റുകള്‍ ഉറ്റുനോക്കുന്നത് ട്രംപിന്റെ വിജയത്തിലേക്കാണ്.

ലാസ് വെഗാസ് അടങ്ങുന്ന വാതുവെപ്പ് കേന്ദ്രങ്ങളും മാർക്കറ്റുകളും ട്രംപിന്റെ വിജയം പ്രവചിച്ചിരുന്നു. ട്രംപിനെ പിന്തുണക്കുന്ന ഫോക്സ് ടി.വി ഈ പ്രവചനങ്ങള്‍ ശരിവെക്കുന്നു.എന്നാല്‍, മാർക്കറ്റ് ശക്തികള്‍ അവരാഗ്രഹിക്കുന്ന ഫലം പ്രവചിക്കുന്നുവെന്ന ആരോപണവും ശക്തമാണ്. അതുകൊണ്ടുതന്നെ കമല ജയിക്കണമെന്നാഗ്രഹിക്കുന്നവർ അവരുടെ പ്രവചനങ്ങള്‍ തള്ളിക്കളയുന്നു.

Leave a Reply

Your email address will not be published. Required fields are marked *