Banner Ads

തെരുവ് നായ ആക്രമണം ; 12 പേർക്ക് പരിക്ക്

കോഴിക്കോട്: വടകരയില്‍ തെരുവുനായ ആക്രമണം 12 പേർക്ക് പരിക്ക്. ഇന്നലെ രാത്രി ഏഴരയോടെയാണ് തെരുവുനായ ആക്രമണം രൂക്ഷമായത്. കാല്‍നട യാത്രക്കാരെയും ബൈക്ക് യാത്രികരെയും നായ ആക്രമിച്ചു.പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വടകര ടൗണ്‍, അങ്ങാടി തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. കാല്‍നട യാത്രക്കാരെ ആക്രമിച്ച ശേഷം നായ ബൈക്ക് യാത്രികർക്ക് നേരെ തിരിയുകയായിരുന്നു. തെരുവുനായയ്‌ക്ക് പേവിഷബാധയുണ്ടോയെന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസവും വടകരയ്‌ക്കടുത്ത് 10 പേരെ തെരുവുനായ കടിച്ചിരുന്നു. തെരുവുനായ്‌ക്കളുടെ ശല്യം രൂക്ഷമായി വരികയാണെന്നും അധികൃതർ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *