ബംഗളൂരു: തിരുപ്പതി ദേവസ്ഥാനത്തിന്‍റ ഓഫീസുകളില്‍ ഇനി അഹിന്ദുക്കളായ ജീവനക്കാര്‍ വേണ്ടെന്ന വിവാദ പരാമര്‍ശനം നടത്തി തിരുപ്പതി തിരുമല ദേവസ്ഥാനം ചെയര്‍മാൻ.അഹിന്ദുക്കളായ നിരവധി പേർ ടിടിഡിയുടെ വിവിധ ഓഫീസുകളില്‍ ജോലി ചെയ്യുന്നുണ്ട്. ഇവർക്ക് വിആർഎസ് നല്‍കാൻ ടിടിഡി ദേവസ്വം നോട്ടീസ് നല്‍കുമെന്നും സ്വമേധയാ വിരമിക്കാൻ തയ്യാറാകാത്തവരെ ആന്ധ്ര സർക്കാരിന്‍റെ മറ്റേതെങ്കിലും വകുപ്പിലേക്ക് മാറ്റുമെന്നും നായിഡു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ടിടിഡി ചെയർമാൻ ബി ആർ നായിഡുവാണ് ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വിവാദ പരാമർശം നടത്തിയത്.തിരുപ്പതി ഹിന്ദു ക്ഷേത്രമാണെന്നും ഇവിടെ അഹിന്ദുക്കള്‍ ജോലി ചെയ്യേണ്ടതില്ലെന്നും നായിഡു പറഞ്ഞു.അതേസമയം, തിരുപ്പതി ട്രസ്റ്റ് നിയമാവലിയില്‍ ഇത്തരമൊരു പരാമർശവുമില്ലെന്നിരിക്കേയാണ് നായിഡുവിന്‍റെ വിവാദപരാമർശം.കഴിഞ്ഞയാഴ്ചയാണ് ബി ആർ നായിഡു ചെയർമാനായ പുതിയ ട്രസ്റ്റിനെ തിരുപ്പതി ദേവസ്ഥാനത്തിന്‍റെ നേതൃത്വത്തില്‍ നായിഡു സർക്കാർ നിയമിച്ചത്. ഇതിനുപിന്നാലെയാണ് ഇംഗ്ലീഷ് ദിനപത്രത്തിന് ടിടിഡി ചെയര്‍മാൻ അഭിമുഖം നല്‍കിയത്.