Banner Ads

ഒഡീഷ സ്വദേശിയായ യുവതി ബലാത്സംഗത്തിനിരയായ സംഭവo ; സ്വമേധയാ കേസെടുത്ത് ദേശീയ പട്ടികവർഗ കമ്മീഷൻ

കൊച്ചി:ഒഡീഷ സ്വദേശിയായ യുവതി ബലാത്സംഗത്തിനിരയായ കേസിൽ സ്വമേധയാ കേസെടുത്ത് ദേശീയ പട്ടികവർഗ കമ്മീഷൻ. ഏഴ് ദിവസത്തിനുള്ളില്‍ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് പട്ടിക വർഗ കമ്മീഷന്റെ നിർദ്ദേശം.സംഭവത്തില്‍ കേസ് അന്വേഷിക്കുന്ന കൊച്ചി പൊലീസിനോട് കമ്മീഷൻ റിപ്പോർട്ട് തേടുകയും ചെയ്തു.

പ്രതി 75 വയസുള്ള ശിവപ്രസാദ് ഒളിവിലാണ്. ഒക്ടോബർ 17 ന് മാറാട് പൊലീസ് സ്റ്റേഷനില്‍ സംഭവത്തില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് ആയിരുന്നു. എന്നാല്‍ ഇതുവരെയും പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.കൊച്ചിയില്‍ വീട്ടുജോലി ചെയ്തിരുന്ന ഒഡീഷ സ്വദേശിനിയാണ് പീഡനത്തിനിരയായത്. ഇവർ പട്ടിക വർഗ വിഭാഗത്തില്‍പ്പെട്ട യുവതിയാണ്.ഈ സാഹചര്യത്തിലാണ് ദേശീയ പട്ടികവർഗ കമ്മീഷന്റെ ഇടപെടല്‍.

മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തിരിക്കുന്നത്. നേരത്തെ ദേശീയ വനിതാ കമ്മീഷനും സംഭവത്തില്‍ നോട്ടീസ് അയച്ചിരുന്നു.പ്രതി സർക്കാർ സർവീസില്‍ ഉണ്ടായിരുന്ന വ്യക്തിയായിരുന്നതിനാൽ സംരക്ഷിക്കാൻ ശ്രമിക്കുന്നതായുള്ള ആക്ഷേപങ്ങള്‍ ഉയർന്നിരുന്നു. ഇതിനെത്തുടർന്നാണ് കൊച്ചി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യക്കാണ് ദേശീയ പട്ടികവർഗ കമ്മീഷൻ നോട്ടീസ് നൽകിയത്

Leave a Reply

Your email address will not be published. Required fields are marked *