Banner Ads

സംസ്ഥാനത്ത് അറുതിയില്ലാതെ വഖഫ് ഭീകരത ; കര്‍ണാടകയില്‍ ചേരിനിവാസികളുടെ കിടപ്പാടത്തിലും

ബെംഗളൂരു: വഖഫ് ഭീകരത,സംസ്ഥാനത്ത് അറുതിയില്ലാതെ ചേരിനിവാസികളുടെ കിടപ്പാടത്തിലും അവകാശവാദം ഉന്നയിച്ചിരിക്കുകയാണ് കര്‍ണാടക വഖഫ് ബോര്‍ഡ്.മാണ്ഡ്യ, ഹാവേരി, ചാമരാജ്‌, നഗര്‍വിജയപുര, യാദ്ഗിര്‍, എന്നിവിടങ്ങള്‍ക്ക് പിന്നാലെയാണ് റായ്ച്ചൂരില്‍ വഖഫ് വിവാദം പൊട്ടിപുറപ്പെട്ടത്.

സര്‍ക്കാര്‍ പദ്ധതിയുടെ ഗുണഭോക്താക്കളായി കണ്ടെത്തിയിട്ടും മുന്നൂറോളം കുടുംബങ്ങള്‍ക്ക് പട്ടയ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. വിതരണം ചെയ്യാനിരുന്ന ഭൂമി വഖഫ് സ്വത്താണെന്ന് ചൂണ്ടിക്കാട്ടി ജൂലൈ 29ന് നിശ്ചയിച്ചിരുന്ന പട്ടയ വിതരണ പരിപാടി വഖഫ് വകുപ്പ് മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍ റദ്ദാക്കിയെന്നാണ് ആരോപണം.

റായ്ച്ചൂര്‍ മസ്‌കി ടൗണിലെ ചേരി നിവാസികളാണ് വഖഫ് ഭീകരതയില്‍ വഴിയാധാരമായത്.സ്ലം-ബോര്‍ഡ് ലാന്‍ഡ് എന്ന് റവന്യു രേഖകളില്‍ പ്രത്യേകം സൂചിപ്പിച്ചിരിക്കുന്ന ഭൂമിയാണ് ഇത്. കര്‍ണാടക ചേരി വികസന ബോര്‍ഡ് (കെഎസ്ഡിബി) ചേരിനിവാസികള്‍ക്ക് പട്ടയം വിതരണം ചെയ്യാന്‍ നേരത്തെ തയാറായിരുന്നു.

ഏഴേക്കര്‍ പ്ലോട്ടില്‍ നാല് പതിറ്റാണ്ടായി മുന്നൂറിലധികം നിര്‍ധന കുടുംബങ്ങളാണ് താമസിക്കുന്നത് ബിജെപി സര്‍ക്കാരിന്റെ കാലത്ത് നടന്ന സര്‍വേയില്‍ കെഎസ്ഡിബി സ്ഥലം ഏറ്റെടുത്ത് പട്ടയം വിതരണം ചെയ്യാന്‍ തീരുമാനിച്ചു. കുടുംബങ്ങള്‍ ഉടമസ്ഥാവകാശത്തിനായി ചട്ടപ്രകാരം 1,000 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സമര്‍പ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് വഖഫ് പുതിയ അവകാശം ഉന്നയിച്ചത്.

Tag

Leave a Reply

Your email address will not be published. Required fields are marked *