Banner Ads

റിമാൻഡില്‍ കഴിയുന്നപി പി ദിവ്യയുടെ ജാമ്യഹര്‍ജി; ഇന്ന് പരിഗണിക്കും

കണ്ണൂർ: നവീൻ ബാബു ജീവനൊടുക്കിയ കേസില്‍ അറസ്റ്റിലായി, റിമാൻഡില്‍ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻപ്രസിഡന്‍റും സിപിഎം നേതാവുമായ പി.പി ദിവ്യയുടെ ജാമ്യഹർജി തലശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതി ഇന്നു പരിഗണിക്കും.നവീൻ ബാബുവിന്‍റെ മരണം അന്വേഷിക്കുന്ന പ്രത്യേകസംഘത്തിനെതിരേ നിർണായകമായ ചോദ്യങ്ങള്‍ ഉയർത്തിക്കൊണ്ടാണ് പ്രതിഭാഗം ജാമ്യഹർജി സമർപ്പിച്ചിരിക്കുന്നത്.സെഷൻസ് ജഡ്ജ് കെ.ടി നിസാർ അഹമ്മദ് മുമ്ബാകെ അഡ്വ. കെ. വിശ്വനാണ് ദിവ്യക്കു വേണ്ടി ജാമ്യഹർജി ഫയല്‍ ചെയ്തത്. നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷയും കേസില്‍ കക്ഷി ചേരുന്നുണ്ട്.മുൻ കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം നവീൻ ബാബുവിന്‍റെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും. അടുത്ത ദിവസം പത്തനംതിട്ടയിലെ വീട്ടിലെത്തി ഭാര്യ മഞ്ജുഷയുടെയും മക്കളുടെയും മൊഴിയെടുക്കും

Leave a Reply

Your email address will not be published. Required fields are marked *