
ചെന്നൈ : തമിഴ് സിനിമയിലെ യുവ പ്രതിഭകളിൽ ഒരാളായ ജീവ, സമീപ വർഷങ്ങളിൽ ബോക്സ് ഓഫീസ് പരാജയങ്ങളുടെ ഒരു നിരയെ അഭിമുഖീകരിച്ചിട്ടുണ്ട്. സംവിധായകൻ കെ ജി ബാലസുബ്രമണിയുടെ സയൻസ് ഫിക്ഷൻ ഹൊറർ ചിത്രമായ ബ്ലാക്കിലാണ് ജീവ അടുത്തിടെ അഭിനയിച്ചത്.
മികച്ച പ്രതികരണം നേടിയ ചിത്രം തമിഴ് നാട്ടില്‍ നിന്ന് വലിയ കളക്ഷൻ ആണ് സ്വന്തമാക്കിയത്. ഒക്ടോബർ 11 ന് പുറത്തിറങ്ങിയ ‘ബ്ലാക്ക്’ ഒപ്പമിറങ്ങിയ രജനി ചിത്രമായ വേട്ടയനേക്കാള് നേട്ടമാണ് സ്വന്തമാക്കിയത്. ജീവയുടെ സയൻസ് ഫിക്ഷൻ ഹൊറർ ചിത്രമായ ബ്ലാക്ക് ബോക്സ് ഓഫീസിൽ വലിയ കളക്ഷൻ ആണ് സ്വന്തമാക്കിയത്.
അതിൻ്റെ വിജയകരമായ തിയേറ്റർ റണ്ണിന് ശേഷം, ‘ബ്ലാക്കിൻ്റെ’ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന OTT റിലീസ് അപ്ഡേറ്റ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നു. ആമസോണ്‍ പ്രൈമിലൂടെയാണ് ബ്ലാക്ക് ഇന്ന് മുതല്‍ സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രമിപ്പോള്‍ ലഭ്യമാകുക തമിഴില്‍ മാത്രമാണ്.
തിയേറ്ററിലേതുപോലെ തന്നെ ഒടിടിയിലും മികച്ച നേട്ടം സിനിമക്ക് കൈവരിനാകുമെന്നാണ് പുറത്തുവരുന്ന ആദ്യ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. പതിയെ തുടങ്ങിയ ചിത്രം ബോക്സ് ഓഫീസില്‍ പിന്നീട് വലിയ കുതിപ്പാണ് ഉണ്ടായത്. തമിഴ്നാട്ടിലെ തിയേറ്ററുകള്‍ റിപ്പോർട്ട് ചെയ്തത് മൂന്നാം ദിവസം മുതല്‍ ചിത്രത്തിന്റെ ഷോകള്‍ വർധിച്ചെന്നായിരുന്നു.
പല സ്ഥലങ്ങളിലും ബ്ലാക്കിന് വേട്ടയ്യനേക്കാള്‍ തിരക്കാണെന്നു പ്രേക്ഷകരും തിയേറ്റർ ഓണറുകളും എക്സില്‍ മുൻപ് പോസ്റ്റ് ചെയ്തിരുന്നു. ബ്ലാക്ക് ഹിറ്റാക്കിയതിന് തൻ്റെ പ്രേക്ഷകർക്ക് ജീവ നന്ദി പറഞ്ഞു. ഇനിയും ഒരുപാട് വിജയ സിനിമകള്‍ ചെയ്യണമെന്നും കാരണം അതാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നതെന്നും പ്രേക്ഷകരുടെ കൈയ്യടിക്ക് വേണ്ടിയാണ് ഞങ്ങള്‍ ജോലി ചെയ്യുന്നതെന്നും ജീവ പറഞ്ഞു.