Banner Ads

പനി ബാധിച്ച്‌ കുഞ്ഞ് മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്തു

ഒല്ലൂര്‍: പനിയും ഛര്‍ദിയുമായി കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുവന്നത്,ചികിത്സ വൈകിയെന്നുകാണിച്ച്‌ ഒല്ലൂര്‍ സെയ്ന്റ് വിന്‍സെന്റ് ഡി പോള്‍ ആശുപത്രിക്കെതിരേ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.നടത്തറ ചൂണ്ടക്കാരന്‍ വീട്ടില്‍ വിനുവിന്റെയും രാഗിയുടെയും മകന്‍ ദ്രിയാഷ് ആണ് മരിച്ചത്. അസ്വാഭാവികമരണത്തിന് കേസെടുത്തിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് നാലിനാണ് .

പരിശോധനയില്‍ കുഞ്ഞിന് രക്തക്കുറവും അണുബാധയും കണ്ടെത്തി. വൈകീട്ട് ആറോടെ വാര്‍ഡിലേക്ക് മാറ്റി. ഡ്രിപ്പ് കയറ്റാന്‍ ശ്രമിച്ചപ്പോള്‍ ഞരമ്ബ് ലഭിച്ചില്ല. ഇതിനിടെ അപസ്മാരവും ഛര്‍ദിയുംമൂലം കുട്ടി അവശനായി. രാത്രി പത്തുകഴിഞ്ഞ് ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പന്ത്രണ്ടോടെ മരിച്ചു.ചികിത്സാപ്പിഴവും ചികിത്സ ലഭിക്കാന്‍ വൈകിയതും മരണകാരണമായെന്നാണ് ബന്ധുക്കള്‍ നല്‍കിയ പരാതിയിലുള്ളത്. പരാതിയെത്തുടര്‍ന്ന് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തീര്‍ഥ, തൃഷ്ണ എന്നിവരാണ് ദ്രിയാഷിന്റെ സഹോദരങ്ങള്‍.


     
                
                

Leave a Reply

Your email address will not be published. Required fields are marked *