തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് മൂന്നു മുതല്‍ 26 വരെ നടക്കുമെന്ന് മന്ത്രി ശിവൻകുട്ടിഎസ്എസ്എല്‍സി പരീക്ഷയുടെ മുന്നൊരുക്കം ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് ആറു മുതല്‍ 29 വരെ നടക്കും.
രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് മൂന്നാം തിയതി മുതല്‍ 26 വരെയും നടക്കും. ഇതിനായി 25000 അധ്യാപകരെ പരീക്ഷ ഡ്യൂട്ടിക്കായി നിയോഗിക്കും.എല്ലാ പരീക്ഷകളും ഉച്ചയ്ക്കു ശേഷമാകും നടക്കുന്നത്.ഒന്ന് മുതല്‍ ഒമ്ബത് വരെ ക്ലാസുകളിലേക്കുള്ള പരീക്ഷ ഫെബ്രുവരി അവസാനം തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി കൂട്ടിചേര്‍ത്തു.മോഡല്‍ പരീക്ഷ ഫെബ്രുവരി 17 മുതല്‍ 21 വരെയും നടക്കും. 72 ക്യാമ്ബുകളിലായി മൂല്യനിര്‍ണയം നടക്കും. ഫലം മെയ് മൂന്നാം വാരം പ്രഖ്യാപിക്കും.