Banner Ads

പാലക്കാട് മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാർത്ഥി ഡോ. പി സരിന്റെ ചിഹ്നം; പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പാലക്കാട്ട് ഉപതിരഞ്ഞെടുപ്പില്‍ തോറ്റാലും ജയിച്ചാലും പി സരിനെ കണ്ണിലെ കൃഷ്ണമണിപോലെ സിപിഎം കാക്കുമെന്ന് പാർട്ടി സംസ്ഥാനസെക്രട്ടറി എംവി ഗോവിന്ദൻ നേരത്തെ വ്യക്തമാക്കിയിരുന്നു. സരിന് സിപിഎമ്മില്‍ മികച്ച ഭാവിയുണ്ടെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. സ്റ്റെതസ്‌കോ,പ്പ്ഓട്ടോറിക്ഷ, ടോർച്ച്‌, സ്റ്റെതസ്‌കോപ്പ് എന്നിങ്ങനെ മൂന്ന് ചിഹ്നം എന്നിവയായിരുന്നു നല്‍കിയിരുന്നത്.

ഇതില്‍ ഓട്ടോറിക്ഷ ചിഹ്നത്തോടായിരുന്നു സരിന് താത്പര്യം.മണ്ഡലത്തില്‍ പത്ത് സ്ഥാനാർത്ഥികളാണുള്ളത്. ഇന്ന് ഒരാള്‍ പത്രിക പിൻവലിച്ചിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് രണ്ട് അപരന്മാരാണുള്ളത്. ഡി എം കെ സ്ഥാനാർത്ഥി എൻ കെ സുധീറിന് ഓട്ടോറിക്ഷ ചിഹ്നമാണ് കിട്ടിയത്. ചേലക്കരയില്‍ ആറ് സ്ഥാനാർത്ഥികളാണുള്ളത്. എല്‍.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ , ഡി.എം.കെ, രണ്ട് സ്വതന്ത്രർ എന്നിവരാണുള്ളത്. വയനാട്ടില്‍ 16 സ്ഥാനാർത്ഥികളുണ്ട്. ആരും പത്രിക പിൻവലിച്ചിട്ടില്ല


     
                
                
Tag

Leave a Reply

Your email address will not be published. Required fields are marked *