കൊച്ചി:ഒക്ടോബർ മാസം അവസാനമായിട്ടും സെപ്റ്റംബർ മാസത്തെ ലഭിച്ചിട്ടില്ല എന്ന ആരോപിച്ചായിരുന്നു പ്രതിഷേധം ബുധനാഴ്ച രാവിലെ എട്ട് മണി മുതല്‍ സംസ്ഥാനത്ത് പലയിടങ്ങളിലും സർവീസ് പൂർണ്ണമായും നിർത്തിവെച്ച് സമരം. ചിലസ്ഥലങ്ങളില്‍ ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്കുള്ള ട്രിപ്പുകള്‍ എടുക്കാതെയാണ് ഒരുവിഭാഗം ജീവനക്കാർ സമരം ചെയ്യുന്നത്.
ശമ്ബള വിതരണത്തിലെ കാലതാമസം സംബന്ധിച്ച് സിഐടിയു പ്രതിനിധികളും സ്വകാര്യ കമ്ബനി അധികൃതരും തമ്മില്‍ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരം ആരംഭിച്ചത്.എന്നാൽ നവംബർ ഒന്നാം തീയതി സെപ്റ്റംബർ മാസത്തെ പകുതി ശമ്ബളം നല്‍കാമെന്നും ബാക്കി ശമ്ബള വിതരണം പിന്നീട് അറിയിക്കാമെന്നും കരാർ കമ്ബനി പറഞ്ഞതായാണ് ആക്ഷേപം.
ഒക്ടോബർ മാസം തീരുന്നതോടെ രണ്ടുമാസത്തെ ശമ്ബളം കുടിശ്ശികയാവുമെന്ന് 108 ആംബുലൻസ് ജീവനക്കാർ പറയുന്നു. ഇന്നലെ ചില ജില്ലകളില്‍ ബിഎംഎസ് യൂണിയൻറെ നേതൃത്വത്തില്‍, ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്കുള്ള ഐ.എഫ്.ടി കേസുകള്‍ എടുക്കാതെ പ്രതിഷേധ സമരം ആരംഭിച്ചിരുന്നതായ് പരാതി ഉണ്ടായിരുന്നു.ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ എട്ട് മണി മുതല്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ജീവനക്കാർ ശമ്ബള വിതരണത്തില്‍ തീരുമാനമാകുന്നതുവരെ എല്ലാ ട്രിപ്പുകളും ഒഴിവാക്കിക്കൊണ്ട് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.